KollamNattuvarthaLatest NewsKeralaNews

വീട്ടില്‍ അതിക്രമിച്ച കയറി പീഡനം, ഗര്‍ഭിണിയായതിന് പിന്നാലെ ഭീഷണിയും: 61കാരൻ അറസ്റ്റിൽ

ചാത്തിനാംകുളം സ്വദേശിയായ വിജയനാണ്(61) പിടിയിലായത്

കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. ചാത്തിനാംകുളം സ്വദേശിയായ വിജയനാണ്(61) പിടിയിലായത്.

Read Also : യൂട്യൂബിൽ റെക്കോർഡ് മുന്നേറ്റം നടത്തി ഐഎസ്ആർഒ, തൽസമയ സ്ട്രീമിംഗ് കണ്ടത് 8 ദശലക്ഷത്തിലധികം ആളുകൾ

നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button