KannurKeralaNattuvarthaLatest NewsNews

വന്ദേ ഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിൽ: പ്രതി സൈബീസ്

കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എംപി സൈബീസ്(32) ആണ് വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ ആർപിഎഫ് പിടികൂടിയത്. ഫോണിൽ സംസാരിക്കുമ്പോൾ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്‍റെ ദേഷ്യത്തിലാണ് ട്രെയിന് കല്ലെറിഞ്ഞതെന്നും ഇയാൾ വ്യക്തമാക്കി.

എന്നാൽ ഇയാളുടെ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ തുടരുമെന്നും ആർപിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കല്ലേറിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button