കെട്ടുറപ്പുള്ള കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും ഒരു പങ്കുണ്ട്. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ചിലരെയെങ്കിലും സാരമായി ബാധിക്കാറുണ്ട്. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കണമെങ്കിൽ പരസ്പരം തിരിച്ചറിയുകയും പ്രശ്നങ്ങൾ മനസിലാക്കുകയും വേണം. തുറന്നു സംസാരിക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. ലൈംഗിക ബന്ധത്തിൽ താൽപ്പര്യം നഷ്ടമായെന്ന് തോന്നിയാൽ അക്കാര്യം പങ്കാളിയെ അറിയിക്കണം. പങ്കാളി അറിഞ്ഞ്, അവരുടെ താൽപ്പര്യം കൂടെ പരിഗണിച്ചാകണം ഓരോ നിമിഷവും കടന്നു പോകേണ്ടത്.
വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്സിനെ കണ്ടിട്ട് കാര്യമില്ല. ജീവിതരീതികളിലെ ചില മാറ്റങ്ങൾ ഒരുപക്ഷെ നിങ്ങളെ കിടപ്പറയിലും ബുദ്ധിമുട്ടിച്ചേക്കാം. ധൃതി പിടിച്ചുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും പരിഗണിക്കാതെ വിട്ടുകളയുന്ന കാര്യങ്ങളുണ്ട്. അത്തരത്തിൽ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന ചില കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.
ക്ഷീണം – വ്യായാമക്കുറവും ഭക്ഷണശീലങ്ങളും തന്നെയാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും. ക്ഷീണം നിങ്ങളുടെ സന്തോഷകരമായ കുടുംബ ജീവിതത്തെ ബാധിക്കും.
സ്‌ട്രെസ് – അമിത സ്‌ട്രെസ് നിങ്ങളുടെ സെക്സ് ലൈഫിനെയും ബാധിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് നീങ്ങാൻ. ആവശ്യമെങ്കിൽ ഡോക്ടറെ സമീപിക്കാവുന്നതാണ്.
വിഷാദം – വിഷാദരോഗം ലൈംഗിക ജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദജീവിതം നയിക്കുന്നവരുടെ സെക്സ് ലൈഫ് അത്ര സുഖകരമാകില്ല. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.
തൈറോയ്ഡ് – തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്സിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉൽപാദനത്തെ തടയും. തൈറോയിഡ് ഉണ്ടോയെന്ന് ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തുക.
ജലാംശം – ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.
Post Your Comments