ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നത് നല്ലതാണ്. തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
മഞ്ഞള്‍ ചേര്‍ത്ത് പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇന്‍ഫ്ളമേറ്ററി, ആന്‍റിസെപ്റ്റിക് ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. ഇത് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നീര്‍ക്കെട്ട് കുറയ്ക്കാനും തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ആപ്പിള്‍ സിഡര്‍ വിനാഗിരി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും തൈറോയ്ഡ് പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
ബട്ടര്‍ മില്‍ക്ക് അഥവാ മോരിന്‍ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുടലിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്സിന്റെ ഉറവിടമാണ് ഇവ. ആരോഗ്യകരമായ കുടൽ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കും. അതിനാല്‍ ബട്ടര്‍ മില്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും.
പച്ചില ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, അമരചീര, മല്ലിയില, പുതിനയില തുടങ്ങിയ പച്ചിലകള്‍ വെള്ളരിയോ നാരങ്ങയോ ചേര്‍ത്ത് ജ്യൂസായി കുടിക്കുന്നത് തൈറോയ്ഡിന് നല്ലതാണ്.
Post Your Comments