News

മാസപ്പടി വിവാദം: വീണ വിജയനെതിരെ ആരോപണങ്ങളുന്നയിച്ച മാത്യു കുഴൽനാടനോട് 7 ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണങ്ങളുന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയോട് 7 ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. വീണ ആദായനികുതിയെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും വീണയെ പാർട്ടി ന്യായീകരിക്കാൻ ശ്രമിച്ചതല്ലെന്നും വസ്തുത പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. വീണ നികുതി അടച്ച രേഖകൾ പുറത്തു വിടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും പാർട്ടിയുടേതല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മാത്യു കുഴൽനാടനോടുള്ള എംവി ഗോവിന്ദന്റെ ചോദ്യങ്ങൾ ഇങ്ങനെ;

ഓണത്തിനായി ശമ്പളവും വാങ്ങി വരുമ്പോൾ ഉണ്ടായ ദുരന്തം, മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ച 9 പേരും സ്ത്രീകൾ

1) ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിൽ മാത്യു കുഴൽനാടൻ നികുതി വെട്ടിച്ചു.
2) നിയമം ലംഘിച്ചു റിസോർട്ട് നടത്തി.
3) വ്യാവസായിക അടിസ്ഥാനത്തിൽ റിസോർട്ട് നടത്തിയശേഷം ഗസ്റ്റ്ഹൗസെന്നു പ്രചാരണം നടത്തി.
4) നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് മൂടി.
5) വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു.
6) അഭിഭാഷക ജോലിക്കിടെ നിയമവിരുദ്ധ ബിസിനസ് നടത്തി.
7) വിദേശത്തുനിന്ന് വരുമാനമുണ്ടാക്കിയതിൽ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം.

തന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞാൽ കഴമ്പില്ലാത്ത ചോദ്യമാണെങ്കിലും മാത്യു കുഴൽനാടന് മറുപടി നൽകാമെന്നും ഓരോ വിഷയങ്ങളുടെയും മെരിറ്റ് നോക്കിയാണ് പാർട്ടി പ്രതികരിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button