കൊല്ലം: രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മൈലത്ത് തുടങ്ങിയ പുതിയ കെ-സ്റ്റോര്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പൊതുവിതരണ ശാക്തീകരണമാണ് വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് സഹായകരമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-സ്റ്റോറുകള്‍ റേഷന്‍കടകളുടെ കാലിക മുഖമാണ്. കൂടുതല്‍ ഉത്പന്നങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ല: തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ
‘വിപണിവില ക്രമാതീതമായി ഉയരുമ്പോള്‍ നിരന്തര ഇടപെടല്‍ പൊതുവിതരണ ശൃംഖലയിലൂടെ നടത്തുകയാണ്. പൊതുവിതരണ വിപണനമേഖല കൂടുതല്‍ ശക്തിപ്പെടുത്തി ഉത്പാദകനും വ്യാപാരം നടത്തുന്നവര്‍ക്കും ലാഭം ഉറപ്പാക്കും’, മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ് അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments