Latest NewsNewsTechnology

ആശയവിനിമയം ഇനി കൂടുതൽ എളുപ്പത്തിലാകും, ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളുമായി വാട്സ്ആപ്പ്

കോഡിലെ വരികൾ പങ്കുവെക്കാനും വായിക്കാനും കഴിയുന്ന തരത്തിലാണ് കോഡ് ബ്ലോക്ക് ഫീച്ചർ വികസിപ്പിക്കുക

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആശയവിനിമയത്തിനായി ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂൾ ആണ് വികസിപ്പിക്കാൻ പദ്ധതിയിടുന്നത്. കോഡ് ബ്ലോക്ക്, ക്വാട്ട് തുടങ്ങിയ ഫീച്ചറുകൾ അടങ്ങിയതാണ് ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂൾ. ഫീച്ചറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

കോഡിലെ വരികൾ പങ്കുവെക്കാനും വായിക്കാനും കഴിയുന്ന തരത്തിലാണ് കോഡ് ബ്ലോക്ക് ഫീച്ചർ വികസിപ്പിക്കുക. ഉപഭോക്തൃ സൗഹൃദമാക്കാൻ പ്രത്യേക പദവിന്യാസം ഒരുക്കുന്നതാണ്. പ്രധാനമായും സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, പ്രോഗ്രാം ഡെവലപ്പർമാർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചറിന് രൂപം നൽകാൻ വാട്സ്ആപ്പ് തീരുമാനിച്ചത്. സാധാരണയായി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ കോഡ് സ്നിപ്പൈറ്റ് വഴിയാണ് ആശയവിനിമയം നടത്താറുള്ളത്.

Also Read: കാത്തിരിപ്പുകൾക്കൊടുവിൽ വൈദ്യുത സ്കൂട്ടറുമായി ടിവിഎസ് എത്തി, സവിശേഷതകൾ അറിയാം

ഇതിൽ വരുന്ന മറ്റൊരു ഫീച്ചറാണ് ക്വാട്ട്. ചാറ്റിലെ നിർദ്ദിഷ്ട സന്ദേശങ്ങളിലേക്ക് തിരികെ റഫർ ചെയ്യുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. ഈ ഫീച്ചറിലൂടെ ഒരു പ്രത്യേക ടെക്സ്റ്റിനെ ഹൈലൈറ്റ് ചെയ്യാനും, റഫർ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. നിലവിൽ, വാട്സ്ആപ്പ് ഈ ഫീച്ചറുകളുടെ പണിപ്പുരയിലായതിനാൽ, എല്ലാ ഉപഭോക്താക്കളിലേക്കും എത്താൻ വൈകിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button