മാവേലിക്കര: ബാംഗളുരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന് ധ്രുവന് (21) ആണ് മരിച്ചത്.
ബംഗളൂരുവിനുള്ള സ്പെഷല്‍ ട്രെയിനില്‍ ഈറോഡിനടുത്തു പുലര്‍ച്ചെ നാലിനാണ് സംഭവം. അച്ഛന് ശ്രീഹരിക്കൊപ്പം ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ധ്രുവന് കായംകുളത്തുനിന്ന് ചൊവ്വ വൈകിട്ടാണ് ബംഗളൂരുവിന് യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന ധ്രുവനെ, പുലര്‍ച്ചെ നാലിന് ശ്രീഹരി വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല. തുടർന്ന്, ടിടിഇയെ അറിയിച്ചു. ട്രെയിന്‍ ഈറോഡിനടുത്തുള്ള സ്റ്റേഷനില്‍ നിര്‍ത്തി, സ്റ്റേഷന് മാസ്റ്ററുമായി ബന്ധപ്പെട്ട് ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് നിഗമനം.
ബിരുദ പഠനം കഴിഞ്ഞ ധ്രുവന് ബംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു. അച്ഛന് ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. സഹോദരന് ദേവനന്ദനന്‍. സംസ്കാരം ഇന്ന് മൂന്നിന് ഭരണിക്കാവിലെ വീട്ടുവളപ്പില്‍ നടക്കും.
Post Your Comments