Latest NewsIndiaInternational

ചെസ് ലോകകപ്പില്‍ റണ്ണറപ്പ് ആയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക നിസാരമല്ല!

ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും അഭിമാന നേട്ടമാണ് ഇന്ത്യയുടെ മിടുക്കൻ പ്രഗ്നാനന്ദയ്ക്ക് ഉണ്ടായത്. 140 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ത്തിയാണ് 18-കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ മടങ്ങുന്നത്. ഫൈനല്‍ പോരാട്ടത്തില്‍ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

ഫിഡെയുടെ ചെസ് ലോകകപ്പില്‍ റണ്ണറപ്പായതോടെ 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളര്‍) പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുക. കിരീടം നേടിയ കാള്‍സന് 91 ലക്ഷത്തോളം രൂപയും (110,000 ഡോളര്‍) ലഭിക്കും. വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു.

ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട് (2000, 2002). 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ.

shortlink

Post Your Comments


Back to top button