Latest NewsKeralaNews

ജെയ്‌കിനായി മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.

പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വാഹന പര്യടനം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button