KeralaLatest NewsNews

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല, കിറ്റുകള്‍ തയ്യാറായത് തിരുവനന്തപുരത്ത് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകള്‍ തയ്യാറായത്. മറ്റ് ജില്ലകളില്‍ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്സ് എന്നിവ എത്താത്തതാണ് ഇന്ന് വിതരണത്തിന് തടസമായത്.

Read Also: പൂ​ക്ക​ൾ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കിറ്റിന് അര്‍ഹരായ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഇന്നുമുതല്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മില്‍മയില്‍ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റില്‍ ഇല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളാണ് ഇതിലുണ്ടാകുക.

തേയില( ശബരി)–100 ഗ്രാം, ചെറുപയര്‍ പരിപ്പ്–250ഗ്രാം, സേമിയ പായസം മിക്സ്(മില്‍മ)–250 ഗ്രാം , നെയ്യ്( മില്‍മ)–50 മില്ലി, വെളിച്ചെണ്ണ (ശബരി) –അരലിറ്റര്‍, സാമ്പാര്‍പ്പൊടി( ശബരി)–100 ഗ്രാം, മുളക് പൊടി( ശബരി)–100ഗ്രാം, മഞ്ഞള്‍പ്പൊടി( ശബരി)–100 ഗ്രാം, മല്ലിപ്പൊടി( ശബരി)–100ഗ്രാം, ചെറുപയര്‍–500ഗ്രാം, തുവരപ്പരിപ്പ്–250ഗ്രാം, പൊടി ഉപ്പ്-ഒരുകിലോ, കശു വണ്ടി–50 ഗ്രാം, തുണി സഞ്ചി–1 എന്നിവയാണ് കിറ്റിലുണ്ടാകുക.

റേഷന്‍ കാര്‍ഡുകാര്‍ അതാത് റേഷന്‍ കടകളില്‍നിന്ന് പരമാവധി കിറ്റുകള്‍ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ് വരുത്തിയതെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. 27 നകം കിറ്റ് വിതരണം പൂര്‍ത്തീകരിക്കും. ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button