KeralaLatest NewsNews

വീണ്ടും മണ്ണിടിച്ചിൽ: ആറ് ജില്ലകളിൽ റെഡ് അലേർട്ട്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ. സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂർ കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കുളുവിലെ അന്നി മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നു വീണത്.

Read Also: കാണാതായ പെൺകുട്ടി വിവസ്ത്രയായ നിലയിൽ ആ​ളില്ലാത്ത വീട്ടിൽ: കാലുകൾ കെട്ടിയിട്ട നിലയിൽ

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ഈ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുളു – മാണ്ഡി ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇവിടെ ട്രക്കുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രാദേശിക റോഡുകൾ ഉൾപ്പടെ ഇരുപത്തിയഞ്ചിലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയ മേഖലകളിൽ നിന്ന് ആളുകൾ പൂർണമായും മാറി താമസിക്കണമെന്നാണ് നിർദ്ദേശം. ഷിംല, സോളൻ, മാണ്ഡി ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. ഉത്തരാഖണ്ഡിൽ ചമോലി, ഉധം സിംഗ് നഗർ മേഖലകളിലും മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.

Read Also: ‘രാകേഷ് റോഷൻ ചന്ദ്രനിൽ ജാദുവിനെ കണ്ടെത്തി’; മമത ബാനർജിക്ക് പറ്റിയ അമളി ആഘോഷിച്ച് സോഷ്യൽ മീഡിയ, ചിരി പൂരം

shortlink

Related Articles

Post Your Comments

Related Articles


Back to top button