Latest NewsNewsTechnology

ജിയോ ഉപഭോക്താക്കൾക്ക് തിരിച്ചടി! ഏറ്റവും വില കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാൻ ഇനിയില്ല

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ജിയോ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്

ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന പുതിയൊരു വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ. ഇത്തവണ ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചിരിക്കുകയാണ്. 119 രൂപയുടെ പ്ലാനാണ് ജിയോ പിൻവലിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് അധികം പണം മുടക്കാതെ മികച്ച ഡാറ്റ ആനുകൂല്യങ്ങളും സൗജന്യ കോളുകളും നൽകിയിരുന്ന പ്ലാൻ കൂടിയായിരുന്നു 119 രൂപയുടേത്. ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയിരിക്കുന്നത്. ഈ പ്ലാനിന് കീഴിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ജിയോ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാനിന് കീഴിൽ 14 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ, പ്രതിദിനം 1.5 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകിയിരുന്നു. 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ രാജ്യത്തെ ഒരു ടെലികോം സർക്കിളുകളിലും ലഭിക്കുകയില്ലെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

Also Read: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങൾ: കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button