Latest NewsIndiaNews

സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് പുതിയ ചട്ടത്തില്‍ നിര്‍ദ്ദേശമുണ്ട്. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതാവും പരിഗണിക്കപ്പെടുകയെന്നും ചട്ടക്കൂടില് പറയുന്നു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും.

Read Also മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്, അസാധ്യമെന്ന് കരുതുന്നതിനെ സാധ്യമാക്കുന്നത് ഹോബിയായി സ്വീകരിച്ചയാൾ: സന്ദീപ് ജി വാര്യർ

ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും രണ്ട് ഭാഷകള്‍ പഠിച്ചിരിക്കണമെന്നും അതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വിഷയത്തിലുള്ള ധാരണയെ അളക്കുന്നതായിരിക്കണം പൊതുപരീക്ഷയെന്നും 2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button