KeralaLatest NewsNews

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: 24 മണിക്കൂറിനുള്ളില്‍ ഒന്നേകാൽ കോടിയുടെ സ്വര്‍ണ്ണവുമായി പിടിയിലായത് 3 പേർ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണ വേട്ട. 24 മണിക്കൂറിനിടയിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി മൂന്ന് പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. കാസർഗോഡ് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

സ്വർണ്ണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് അഷ്റഫ് പിടിയിലായത്. അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതിൽ സംശയം തോന്നിയ വിമാന ജീവനക്കാർ കസ്റ്റംസിന് വിവരം നല്കുകയായിരുന്നു. 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണ്ണമാണ് പരിശോധനയിൽ കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയതിലാണ് ഒളിപ്പിച്ചത്.

മറ്റൊരു യാത്രക്കാരനായ ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി.  മലേഷ്യയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നയാളിൽ നിന്ന് 54 ലക്ഷം രൂപവില വരുന്ന 1051 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. ഇയാൾ മലദ്വാരത്തിനകത്ത് ഗുളികയുടെ രൂപത്തിലാക്കിയാണ്‌ സ്വർണ്ണം ഒളിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button