ഒടുവിൽ ചന്ദ്രനെ തൊട്ട് ഇന്ത്യ. വിക്രം ലാൻറർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചാന്ദ്ര ദൗത്യം വിജയകരമായതോടെ എങ്ങും ആഘോഷമാണ്. രാജ്യമൊന്നാകെ ഇന്ത്യയുടെ വിജയം ആഘോഷമാക്കുകയാണ്.
രാജ്യത്തെ ഒരുമിപ്പിക്കാൻ കായിക മത്സരങ്ങൾക്ക് മാത്രമല്ല ശാസ്ത്രത്തിനും കഴിയും എന്ന് തെളിഞ്ഞിരിക്കുകയാണ്. വാട്ട്സ്ആപ്പ് മുതൽ ഫേസ്‌ബുക്ക് വരെ ചന്ദ്രയാൻ 3 ഉം ചന്ദ്രനാണ്. ചന്ദ്രനിൽ മൂവർണ്ണക്കൊടി പാറിപറക്കുന്നതിന്റെ പ്രതീകാത്മ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള സുഹൃത്തുക്കളുടെയെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്ത്യയുടെ ചന്ദ്രയാൻ വിജയം ആണെന്നും രാജ്യത്തെ ഒരുമിപ്പിക്കാൻ കായിക മത്സരങ്ങൾക്ക് മാത്രമല്ല ശാസ്ത്രത്തിനും കഴിയും എന്ന കാര്യം ഇന്ന് മനസിലായെന്നും ചൂണ്ടിക്കാട്ടി ജിതിൻ കെ ജേക്കബ്.
‘ഇതിൽ ഇത്ര ആഘോഷിക്കാൻ എന്തുണ്ട് എന്ന് ചോദിച്ചു പരിഹസിക്കുന്നവർ ഉണ്ടാകും? അവറ്റകളെ അവഗണിക്കുക. സൈക്കിളിൽ കെട്ടിവെച്ചു കൊണ്ടുപോയി തുമ്പയിൽ നിന്ന് രാജ്യം ആദ്യ റോക്കറ്റ് വിക്ഷേപണം നടത്തിയപ്പോഴും ഇതേ പരിഹാസം കേട്ടതാണ്. ലോകത്തിന് മനസിലായി ഇന്ത്യയുടെ നേട്ടം എത്ര വലുതാണ് എന്ന്. പരിഹസിക്കുന്നവർക്ക് ഇസ്രോ മറുപടി പറയുക തുടർന്നുള്ള ദൗത്യങ്ങളിലൂടെയാകും. ഇത് രാജ്യത്തിന്റെ ശാസ്ത്ര നേട്ടം മാത്രമല്ല, രാജ്യത്തെ മുഴുവൻ ഒന്നിപ്പിച്ച, ഇന്ത്യയെന്ന വികാരം എല്ലാവരിലും എത്തിച്ച ഒരു വൻ വിജയം തന്നെയാണ്. ഇത് ആഘോഷിക്കുക തന്നെ വേണം. അതെ, ഇന്ത്യ ആഘോഷിക്കുകയാണ് ഈ നേട്ടം’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്;
രാജ്യത്തെ ഒരുമിപ്പിക്കാൻ കായിക മത്സരങ്ങൾക്ക് മാത്രമല്ല ശാസ്ത്രത്തിനും കഴിയും എന്ന് ഇന്ന് മനസിലായി. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള സുഹൃത്തുക്കളുടെയെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്ത്യയുടെ ചന്ദ്രയാൻ വിജയം തന്നെയാണ്.
ഒരു ഹോളിവുഡ് സിനിമയുടെ ചെലവിനെക്കാൾ കുറഞ്ഞ ബജറ്റിൽ ആണ് നമ്മുടെ ശാസ്ത്രജ്ഞന്മാർ ഈ ദൗത്യം പൂർത്തിയാക്കിയത് എന്നോർക്കണം. സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി നിന്ന് ഇത്തരം ദൗത്യങ്ങൾ വിജയിപ്പിച്ചെടുക്കുക എന്നത് ചില്ലറ കാര്യമല്ല.
ISRO യുടെ പ്രൊഫഷനലിസം എന്നത് മിഷൻ വിജയമായ ശേഷം ചെയർമാൻ നടത്തിയ പ്രസംഗത്തിൽ കാണാം. പരാജയപെട്ട ദൗത്യങ്ങളിൽ നിന്നടക്കാം പാഠം പഠിച്ചതിന്റെയും, മുൻ ദൗത്യങ്ങളുടെ തുടർച്ചയാണ് ഈ വിജയം എന്നും, മുൻ ദൗത്യങ്ങൾക്ക് പിന്നിൽ അണിനിരന്നവർക്കും നന്ദി പറഞ്ഞതും എല്ലാം പ്രൊഫഷനലിസത്തിന് ഉദ്ദാഹരണം ആണ്.
രാജ്യത്തിന് ഇത് അഭിമാന നിമിഷം തന്നെയാണ്. ഒരാളുടെയോ, ഒരു കൂട്ടം ആളുകളുടെയോ നേട്ടമല്ല, മറിച്ച് തങ്ങൾക്ക് കിട്ടാവുന്ന മികച്ച ജീവിത സാഹചര്യങ്ങളും, കരിയറും ഒക്കെ ഉപേക്ഷിച്ച് നിസ്വാർത്ഥമായി രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച അനേകം മഹത് വ്യക്തികളുടെ വിജയമാണ്. അവരെ രാജ്യം എന്നും നന്ദിയോടെ ഓർക്കണം.
ഇതിൽ ഇത്ര ആഘോഷിക്കാൻ എന്തുണ്ട് എന്ന് ചോദിച്ചു പരിഹസിക്കുന്നവർ ഉണ്ടാകും? അവറ്റകളെ അവഗണിക്കുക. സൈക്കിളിൽ കെട്ടിവെച്ചു കൊണ്ടുപോയി തുമ്പയിൽ നിന്ന് രാജ്യം ആദ്യ റോക്കറ്റ് വിക്ഷേപണം നടത്തിയപ്പോഴും ഇതേ പരിഹാസം കേട്ടതാണ്.
ലോകത്തിന് മനസിലായി ഇന്ത്യയുടെ നേട്ടം എത്ര വലുതാണ് എന്ന്. പരിഹസിക്കുന്നവർക്ക് ഇസ്രോ മറുപടി പറയുക തുടർന്നുള്ള ദൗത്യങ്ങളിലൂടെയാകും.
ഇത് രാജ്യത്തിന്റെ ശാസ്ത്ര നേട്ടം മാത്രമല്ല, രാജ്യത്തെ മുഴുവൻ ഒന്നിപ്പിച്ച, ഇന്ത്യയെന്ന വികാരം എല്ലാവരിലും എത്തിച്ച ഒരു വൻ വിജയം തന്നെയാണ്. ഇത് ആഘോഷിക്കുക തന്നെ വേണം. അതെ, ഇന്ത്യ ആഘോഷിക്കുകയാണ് ഈ നേട്ടം..
Post Your Comments