
മൂന്നാർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ മോഷണം പോയി. മൂന്നാർ ന്യൂ കോളനി സ്വദേശി എ നേശമണിയുടെ വാഹനമാണ് മോഷണം പോയത്. ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിന് മുൻപിലുള്ള പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷണം പോയത്.
സമീപത്തെ റിസോർട്ടിൻ്റെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും ഇന്നലെ പുലർച്ചെ 3.33 ന് മുഖം മറച്ച് വന്നയാൾ ഓട്ടോറിക്ഷാ കടത്തികൊണ്ടു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments