IdukkiNattuvarthaLatest NewsKeralaNews

പട്ടാപ്പകൽ നടുറോഡിൽ ആക്രമണം: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് ആണ് ഹരിയെ ആക്രമിച്ചത്

ഇടുക്കി: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ബാലഗ്രാം സ്വദേശി ഹരിക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് ആണ് ഹരിയെ ആക്രമിച്ചത്.

നെടുങ്കണ്ടം തൂക്കുപാലത്ത് ആണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ഹരി, സ്കൂൾ ട്രിപ്പ് കഴിഞ്ഞ് തിരികെ വരുമ്പോൾ രാവിലെ ഒമ്പതോടെ തൂക്കുപാലം ടൗണിൽ വെച്ച് സന്തോഷ് തടയുകയായിരുന്നു. തുടർന്ന്, ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് സന്തോഷ് ഹരിയെ വെട്ടുകയായിരുന്നു.

Read Also : വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക് : 7 ചോദ്യങ്ങളുമായി വിഡി സതീശൻ

വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ കയറി രക്ഷപ്പെട്ട സന്തോഷിനായി നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണിൽ വച്ച് ഏറ്റുമുട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button