Latest NewsKeralaNews

ഓണക്കാലത്ത് ന്യായ വിലയ്ക്ക് പച്ചക്കറിയുമായി കൃഷി വകുപ്പ്, പച്ചക്കറി ചന്തകൾ നാളെ മുതൽ ആരംഭിക്കും

പച്ചക്കറി ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും

മലയാളികൾക്ക് ഓണക്കാലത്ത് ന്യായ വിലയ്ക്ക് പച്ചക്കറി വിതരണം ചെയ്യാൻ ഒരുങ്ങി കൃഷി വകുപ്പ്. കുറഞ്ഞ വിലയിൽ പച്ചക്കറി ലഭ്യമാകുന്ന പച്ചക്കറി ചന്തകൾക്കാണ് നാളെ മുതൽ തുടക്കമാകുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണസമൃദ്ധി പച്ചക്കറി ചന്തകളാണ് ആരംഭിക്കുക. ഉത്രാട ദിനമായ 28 വരെ ചന്തകൾ പ്രവർത്തിക്കുന്നതാണ്. പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ന്യായമായ വിലയ്ക്ക് പച്ചക്കറി ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

പച്ചക്കറി ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. ആലപ്പുഴ മുൻസിപ്പൽ ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി വി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്. കൃഷി വകുപ്പിന്റെ 1,076 ചന്തകളും, ഹോർട്ടികോർപ്പിന്റെ 764 ചന്തകളും, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ 160 ചന്തകളുമാണ് ഉണ്ടാവുക. പച്ചക്കറി ചന്തകളിൽ നിന്നും പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ വാങ്ങാനാകും. കർഷകർക്ക് 10 ശതമാനം കൂടുതൽ വില നൽകിയാണ് ഇത്തവണ പച്ചക്കറി ചന്തകൾക്കാവശ്യമായ പച്ചക്കറികൾ വാങ്ങിയിട്ടുള്ളത്. അതേസമയം, സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവരുമായി സഹകരിച്ചും ഹോർട്ടികോർപ്പിന്റെ പച്ചക്കറി ചന്തകൾ പ്രവർത്തിക്കും.

Also Read: ദിവസവും പ്രഭാതത്തിൽ ഈ അതിപ്രധാന മന്ത്രങ്ങള്‍ ജപിച്ചാൽ സർവൈശ്വര്യവും രോഗമുക്തിയും ഫലം

shortlink

Related Articles

Post Your Comments

Related Articles


Back to top button