Latest NewsKeralaNews

ബൈക്ക് യാത്രയ്ക്കിടെ യുവാവിന് പാമ്പ് കടിയേറ്റു

ഹെല്‍മെറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് യുവാവിന്റെ തലയില്‍ കടിക്കുകയായിരുന്നു

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. ഓഫീസിലേക്ക്  പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് ഹെല്‍മെറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്.

Read Also: അമ്പിളി തൊടാൻ ചന്ദ്രയാൻ, തൊട്ടരികിൽ; പ്രാർത്ഥനയോടെ ഇന്ത്യ – അറിയാം ‘ഉദ്വേഗത്തിന്റെ ആ 20 മിനിറ്റിനെ’ കുറിച്ച്

അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.

ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്‍മയുള്ളൂ. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോടും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button