KeralaLatest NewsNews

ഓണ അവധി: വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഓണ അവധിയ്ക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ സൗകര്യം ലഭ്യമാണ്. അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.

Read Also: ലഹരിമരുന്ന് നൽകി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയ്ക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.

Read Also: ചാര്‍ജ് ചെയ്യുമ്പോള്‍ ഐഫോണുകള്‍ക്ക് സമീപം ഉറങ്ങരുത്, ഒരു പക്ഷേ നിങ്ങളുടെ അവസാന ഉറക്കമാകും: മുന്നറിയിപ്പുമായി ആപ്പിള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button