വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് കോടതി ശിക്ഷിച്ചത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Read Also : സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
30200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. ചൊമ്പാല പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. വാഹന രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ലൈസൻസില്ലാതെ വിദ്യാർത്ഥികൾ വാഹനം ഓടിച്ച് അപകടം വരുത്തുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.
Post Your Comments