Latest NewsKeralaNews

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ വൻ തട്ടിപ്പ്: പിടികൂടി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകളിലെ തട്ടിപ്പ് പിടികൂടി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി വിൽപ്പന നടത്തിയ കേസിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.

Read Also: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ സർക്കാർ കണ്ടുകെട്ടി

നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

ഉപഭോക്താക്കൾ തട്ടിപ്പിനിരയായി നിയമപ്രശ്‌നങ്ങളിൽപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.

Read Also: ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല, ഏകീകൃത കറൻസിയും പ്രായോഗികമല്ല: കർശന നിലപാടുമായി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button