ഷിംല: മഴക്കെടുതി തുടരുന്ന ഹിമാചലിനെ കൂടുതല്‍ ദുരിതത്തിലാക്കി മേഘവിസ്ഫോടനം. ഹിമാചല്‍ പ്രദേശിലെ സുബതുവിലാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് വെള്ളവും മറ്റ് അവശിഷ്ടങ്ങളും ജനവാസ മേഖലയിലേയ്ക്ക് ഒഴുകിയെത്തി. മഴവെള്ളപ്പാച്ചിലില്‍ വാഹനങ്ങളും ഒലിച്ചുപോയിട്ടുണ്ട്. കനത്ത മഴയ്ക്കിടെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ദേശീയ പാത 21 മാണ്ഡി-കുളു വഴിയുളള പാണ്ഡോ അണക്കെട്ട് റോഡ് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്തെ മറ്റ് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Read Also: ‘ചരിത്ര നിമിഷം’: ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ മന്ത്രി
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നു. ഇത് ഹരിയാന, ചണ്ഡീഗഢ് എന്നിവയുമായുള്ള ചരക്ക് ഗതാഗതത്തെ ബാധിച്ചു. ദേശീയ പാത 105 ല്‍ പിഞ്ചോറിന് സമീപം ബലദ്, ചണ്ഡീഗഡ് റോഡില്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചു.
ഹിമാചല്‍ പ്രദേശിലെ എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട ‘അതിശക്തമായ’ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡെറാഡൂണ്‍, തെഹ്രി, പൗരി, ഉദംസിംഗ് നഗര്‍, നൈനിറ്റാള്‍, ചമ്പാവത്, ബാഗേശ്വര്‍ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments