പ്രതിദിന ഡാറ്റ ഓഫർ കഴിഞ്ഞവർക്കായി നിരവധി തരത്തിലുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ടെലികോം സേവന ദാതാക്കൾ പുറത്തിറക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുമെന്നതിനാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്ക് വൻ ഡിമാൻഡാണ്. ഇത്തവണ ഉപഭോക്താക്കൾക്കായി പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള ബൂസ്റ്റർ പ്ലാനുകളാണ് ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുള്ളത്. ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഏതൊക്കെയെന്ന് അറിയാം.
16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ
ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഡാറ്റ ബൂസ്റ്റർ പ്ലാനാണ് 16 രൂപയുടേത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ കൂടിയാണിത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ലഭ്യമാണ്.
98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ
100 രൂപയിൽ താഴെ തിരഞ്ഞെടുക്കാവുന്ന ബൂസ്റ്റർ പ്ലാനാണ് 98 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ 22 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ലഭിക്കുന്നതാണ്.
151 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ
ഉയർന്ന വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ബൂസ്റ്റർ പ്ലാനാണ് 151 രൂപയുടേത്. 40 ജിബി ബൾക്ക് ഡാറ്റ ലഭിക്കുന്നതാണ്. അതിനാൽ, ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡാറ്റ ഉപയോഗിക്കാനാകും.
Also Read: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി: കാരണമിത്
Post Your Comments