KeralaLatest News

സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി: കാരണം വെളിപ്പെടുത്തി, എല്ലാം സമ്മതിച്ച് വിഷ്ണു

മലപ്പുറം: മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്ന് വിഷ്ണുവിന്റെ മൊഴി. തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണെന്നും വിഷ്ണു വെളിപ്പെടുത്തി. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിന് പുറമേ, ഇയാളുടെ സഹോദരങ്ങളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുജിതയെ കാണാനില്ലെന്ന പോലീസിന്റെ സന്ദേശം ഇയാൾ സ്വന്തം ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഷെയർ ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണത്തിൽ പോലീസിനെ ഇയാൾ സഹായിക്കുകയും ചെയ്തിരുന്നു.

ഈ മാസം 11ന് രാവിലെയായിരുന്നു കൊലപാതകം നടത്തിയത്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിട്ടു. കൊലയെ കുറിച്ച് അച്ഛനു സൂചന ലഭിച്ചിരുന്നതായും വിഷ്ണു മൊഴിനൽകി. കൊലയ്ക്കു ശേഷം ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു

തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. വിഷ്ണുവിന്റെ വീടിനോട് ചേർന്നുള്ള കുഴിയിലാണ് മൃതദേഹമുള്ളത്. ഇതിനു മുകളിൽ കോഴിക്കൂട് സ്ഥാപിച്ചതായും വിവരമുണ്ട്. ഇന്നലെ രാത്രി ഒൻപതിനാണ് പൊലീസ് പരിശോധന ന‌ടത്തിയത്. ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു.

യുവതിയുടെ തിരോധാനത്തെ തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പൊലീസിനോട് പറഞ്ഞത്. തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 മുതലാണ് ഇവരെ സ്ഥലത്ത് നിന്ന് കാണാതായത്.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പൊലീസാണ് കേസന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button