പ്രമുഖ ഭക്ഷണശാല ശൃംഖലയായ സബ്‌വേയെ ഏറ്റെടുക്കാൻ ഒരുങ്ങി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ റോർക്ക് ക്യാപിറ്റൽ. റിപ്പോർട്ടുകൾ പ്രകാരം, 960 കോടി ഡോളറിനാണ് ഓഹരികൾ സ്വന്തമാക്കുക. ഈ ആഴ്ച തന്നെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ വർഷം ഫെബ്രുവരിയിലാണ് സബ്‌വേ 900 കോടി ഡോളറിൽ കുറയാത്ത വിലയിൽ ബിസിനസ് വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകിയത്.
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ടിഡിആർ ക്യാപിറ്റൽ, സിക്കാമോർ പാട്ണേഴ്സ് എന്നിവർ സബ്‌വേയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇരു സ്ഥാപനങ്ങൾക്കും സബ്‌വേ ലക്ഷ്യമിടുന്ന വില നൽകാൻ സാധിക്കുമോ എന്നതിൽ അനിശ്ചിതത്വം നേരിട്ടതോടെയാണ് റോർക്ക് ക്യാപിറ്റൽ ഓഹരികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. നൂറിലധികം നഗരങ്ങളിലായി 37,000 ഭക്ഷണശാലകളാണ് സബ്‌വേയ്ക്ക് കീഴിൽ ഉള്ളത്. ആർബീസ്, ബഫല്ലോ വൈൽഡ് വിംഗ്സ് ഭക്ഷണശാലകളുടെ ഉടമകളാണ് റോർക്ക് ക്യാപിറ്റൽ.
Also Read: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികന് പരിക്ക്
Post Your Comments