Latest NewsKeralaNews

ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 23 ന്

തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 23ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

Read Also: നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡപ്യൂട്ടി മേയർ പി കെ രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ ഡി സജിത് ബാബു, വാർഡ് കൗൺസിലർ ഹരികുമാർ വി, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ അജിത് കുമാർ എന്നിവർ സംസാരിക്കും.

Read Also: കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടൽ: എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button