Latest NewsNewsIndia

കുറ്റകൃത്യങ്ങള്‍ കൂടുതലും നടക്കുന്നത് അമാവാസി നാളുകളില്‍

കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പഞ്ചാംഗം വെച്ച് കലണ്ടര്‍ തയ്യാറാക്കാന്‍ യു.പി പൊലീസ്

ലക്നൗ: കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ഉത്തര്‍ പ്രദേശ് ഡിജിപി വിജയകുമാര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ പഞ്ചാംഗം നോക്കി അമാവാസി ദിനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ ട്രാക്കിംഗ് നെറ്റുവര്‍ക്കുകള്‍ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Read Also: കെ എൻ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ സുരേന്ദ്രൻ

ഇത്തരം ദിവസം നോക്കി വെച്ച് അന്ന് അനധികൃത നടപടികള്‍ ചെറുക്കാന്‍ പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം. കൃഷ്ണപക്ഷത്തിലെ അമാവാസി നാളിന് മുമ്പും അതിന് ശേഷവുമുള്ള ആഴ്ചകള്‍ കണ്ടെത്താനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഈ ദിവസങ്ങളില്‍ ആണെന്നും, മാസം തോറും ഈ കാലയളവിലെ കുറ്റകൃത്യങ്ങള്‍ അവലോകനം ചെയ്യാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.

‘ആഗസ്റ്റ് 1ന് പൗര്‍ണ്ണമിയായിരുന്നു. വൈകീട്ട് ആറു മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചു നില്‍ക്കും. ഈ സമയത്ത് ക്രിമിനലുകള്‍ അടങ്ങിയിരിക്കും. ആഗസ്റ്റ് 8 മുതല്‍ അമാവാസിയായിരുന്നു. ഈ കാലഘട്ടം ആരംഭിച്ച് അത് ആഗസ്റ്റ് 16 വരെ നീണ്ടുനിന്നു. ഈ സമയം ഇരുട്ടാണ്. ഇത് ക്രിമിനലുകള്‍ക്ക് കുറ്റകൃത്യങ്ങള്‍ നടത്താന്‍ അനുകൂലമായ സമയമാണ്’,ഡിജിപി ചൂണ്ടിക്കാട്ടി

ആഗസ്റ്റ് 17 മുതല്‍ 30 വരെയും ഇരുട്ട് ആയിരിക്കുമെന്നും ഇതിന് ഒരാഴ്ച മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അറിയിച്ചു. ഈ സര്‍ക്കുലര്‍ പൊലീസിന് മാത്രമുള്ളതല്ല എന്നും പൊതുജനങ്ങള്‍ക്ക് കൂടിയുള്ളതാണെന്നും യു.പി പൊലീസ് പറയുന്നു.

അമാവാസിയിലാണ് വിവിധ ഗ്യാങ്ങുകളുടെ പ്രവര്‍ത്തനം നടക്കുന്നതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. അമാവാസിക്ക് മുമ്പായി ഈ ഗുണ്ടാസംഘങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലായിരിക്കും. ഈ സമയത്ത് അവര്‍ മൃഗബലിയും മറ്റും നടത്തി തങ്ങളുടെ ദേവിയെ പ്രീതിപ്പെടുത്തും.

പാര്‍ഡി, ബാവരിയ പോലെയുള്ള ഗ്യാങ്ങുകള്‍ ആക്രമണങ്ങള്‍ നടത്തുന്നത് അമാവാസികളിലാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button