Latest NewsNewsIndia

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം

മുംബൈ: ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് മറിയ ഫാത്തിമ ഖാന്‍ ഭര്‍ത്താവിന് എതിരെ പരാതി നല്‍കാന്‍ ഭോയിവാഡ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന പരാതി നല്‍കാനായിരുന്നു അത്. തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍, ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് സ്റ്റേഷനിലും ഭര്‍ത്താവ് അക്രം ഖാന്‍ ആവര്‍ത്തിച്ചതോടെ യുവതി ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. അതിനുശേഷം ഇതുവരെ മറിയയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതിയുടെ കുടുംബം.

Read Also: പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് യോഗ്യന്‍ നിതീഷ് കുമാര്‍ തന്നെ: രാഹുല്‍ ഗാന്ധിയെ തള്ളി ജെഡിയു

30കാരിയായ മറിയ ഫിനാന്‍സില്‍ എംബിഎ ബിരുദധാരിയാണ്. പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ജോലി നോക്കുകയാണ്. നാലു വര്‍ഷം മുമ്പാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അക്രം ഖാനെ വിവാഹം കഴിച്ചത്. പിന്നീട് ഗോവണ്ടിയിലേക്ക് താമസം മാറുകയായിരുന്നു.

മെയ് 17ന് ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മറിയ സ്വന്തം വീട്ടിലെത്തുകയായിരുന്നുവെന്ന് മാതാവ് നജ്മുന്നിസ ഖാന്‍ ‘മിഡ് ഡേ’ പത്രത്തോട് പറഞ്ഞു. ദമ്പതികള്‍ തമ്മിലുള്ള പിണക്കം തങ്ങള്‍ അതുവരെ അറിഞ്ഞിരുന്നില്ലെന്ന് മറിയയുടെ ബന്ധുക്കള്‍ പറയുന്നു.

‘കഴിഞ്ഞ രണ്ടു മാസമായി അവള്‍ വല്ലാതെ നിരാശയിലായിരുന്നു. മൂത്ത സഹോദരന്‍ അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സുഖമില്ലാത്തതുകൊണ്ടാണെന്നായിരുന്നു മറുപടി. അല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. മറിയക്ക് അവളുടെ സുഹൃത്തുമായി ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ നിരന്തരമായ ആരോപണം സംഗതി വഷളാക്കി. ഞങ്ങള്‍ അതേക്കുറിച്ച് അന്വേഷിച്ചു. ആരോപണത്തിന് സാധുത നല്‍കുന്ന ഒന്നും കണ്ടെത്താനായില്ല. ഭര്‍ത്താവിന്റെ പീഡനങ്ങളെ കുറിച്ച് സുഹൃത്തിനോട് പറയുക മാത്രമാണ് ചെയ്തത്’, സഹോദരന്‍ അല്‍ത്തമേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button