Latest NewsNewsTechnology

ഐടി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷവാർത്ത! പുതിയ പദ്ധതിയുമായി കെടിഡിസി

വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം പോലെയുള്ള പുതുയുഗ തൊഴിൽ രീതികളുടെ മറ്റൊരു പതിപ്പാണ് വർക്കേഷൻ

ഐടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ. ടെക്നോ പാർക്കുമായി സഹകരിച്ച് ‘വർക്കേഷൻ’ എന്ന പദ്ധതിക്കാണ് രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് വർക്കേഷൻ. ഇതോടെ, ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് ടൂറിസം ഡെസ്റ്റിനേഷനുകളിൽ സമയം ചെലവഴിക്കുന്നതിനോടൊപ്പം, ഓൺലൈനിൽ ജോലിയും ചെയ്യാൻ കഴിയുന്നതാണ്.

വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം പോലെയുള്ള പുതുയുഗ തൊഴിൽ രീതികളുടെ മറ്റൊരു പതിപ്പാണ് വർക്കേഷൻ. നിലവിൽ, ആഗോളതലത്തിൽ നിരവധി കമ്പനികൾ ജീവനക്കാരെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നതിനായി വർക്കേഷൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ പദ്ധതി കേരളത്തിലും പ്രാബല്യത്തിലാക്കുന്നത്. കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളുമൊത്തോ, ഒറ്റയ്ക്കോ ഉള്ള വിനോദസഞ്ചാരത്തിനൊപ്പം ജോലി ചെയ്യേണ്ടി വരുന്നവർക്കായി ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും.

Also Read: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേ മാതരം’ ആലപിച്ച് വരവേറ്റ് പ്രവാസികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button