![](/wp-content/uploads/2023/08/shop-1.jpg)
കൂത്താട്ടുകുളം: വർക്ക് ഷോപ്പിൽ കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം പരിയാരത്ത് കിഴക്കേതിൽ പി.ഡി. സജി (49), കൂത്താട്ടുകുളം പള്ളിപ്പറമ്പിൽ പി.എൻ. സാജൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
ഇന്നലെ രാവിലെ 10.45 ഓടെ എംസി റോഡിൽ ചോരക്കുഴിയിൽ പ്രവർത്തിക്കുന്ന കൃഷ്ണ പാച്ച് വർക്ക് ഷോപ്പിൽ ഉഗ്രശബ്ദത്തിൽ കാർബൈഡ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വർക്ക്ഷോപ്പിൽ ഗ്യാസ് വെൽഡിംഗിനായി ഉപയോഗിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വർക്ക്ഷോപ്പിൽ ഓട്ടോറിക്ഷ നന്നാക്കാനെത്തിയ ഡ്രൈവർ സജിയുടെ വലതു കാലിന് പരിക്കേറ്റു. വർക്ക്ഷോപ്പ് ഉടമ സാജന് കേൾവിക്കുറവ് സംഭവിച്ചു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ വർക്ക്ഷോപ്പിന്റെ ഭിത്തികളും മേൽക്കൂരയും ഭാഗികമായി തകർന്നു. പരിക്കേറ്റവർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments