ഷിംല: ഹിമാചല്‍ പ്രദേശില്‍ ഓഗസ്റ്റ് 21 മുതല്‍ 24 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. 22 മുതല്‍ 24 വരെ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ടും 21 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പലയിടത്തും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, പൗരി, നൈനിറ്റാള്‍, ചമ്പാവത്, ബാഗേശ്വര്‍ എന്നീ അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്ന് വിളകള്‍, ഫലവൃക്ഷങ്ങള്‍, ഇളം തൈകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments