KeralaMollywoodLatest NewsNewsEntertainment

ചില ലക്ഷണങ്ങള്‍ നോക്കാറുണ്ട്, തന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിലെല്ലാം മൂന്നിനു ബന്ധമുണ്ട്: ദുൽഖർ സൽമാൻ

ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്

ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും മതവിശ്വാസത്തിന്റെ കാര്യത്തില്‍ മിതവാദിയാണെന്നു നടൻ ദുൽഖർ സൽമാൻ. ചില ലക്ഷണങ്ങള്‍ നോക്കാറുണ്ടെന്നും മൂന്ന് എന്ന സംഖ്യയ്ക്ക് എന്റെ ജീവിതവുമായി എന്തോ ബന്ധമുണ്ടെന്നു തോന്നാറുണ്ടെന്നു ‘ഹ്യൂമൻസ് ഓഫ് ബോംബൈ’ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ ദുൽഖർ പങ്കുവച്ചു

read also: മിനിസ്ക്രീൻ വില്ലന് വിവാഹം!! ചിത്രങ്ങൾ വൈറൽ

‘വിശ്വാസിയാണ് ഞാൻ. ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. മതവിശ്വാസത്തിലും മിതവാദിയാണ്. എന്നാലും ലക്ഷണങ്ങള്‍ നോക്കാറുണ്ട്. മൂന്നാം നമ്പറുമായി എനിക്ക് എന്തോ ബന്ധമുണ്ടെന്ന തോന്നലുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിലെല്ലാം മൂന്നിനു ബന്ധമുണ്ട്. ചെറിയ പ്രായത്തില്‍ ജീവിതത്തില്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാകും എല്ലാവരും. കരിയറും ജീവിതപങ്കാളിയെയുമെല്ലാം അന്വേഷിക്കുന്നത് അപ്പോഴാണ്. വീട്ടില്‍ സമാധാനവും കുടുംബത്തിന്റെ ആരോഗ്യവുമെല്ലാം ആഗ്രഹിക്കുന്ന സമയമാകും. ഇതെല്ലാം എങ്ങനെ ആരോഗ്യപരമായി കൈകാര്യം ചെയ്യാമെന്നാണു ഞാൻ വായിക്കുന്ന പുസ്തകങ്ങളിലും തേടിക്കൊണ്ടിരിക്കുന്ന ജ്ഞാനങ്ങളിലുമെല്ലാം തിരയാറുള്ളത്. ഇതോടൊപ്പം നമ്മുടെ മാനസികാരോഗ്യവും സമാധാനവുമെല്ലാം നിലനിര്‍ത്താനായാണ് ഇതിനെയെല്ലാം ഉപയോഗിക്കുന്നത്.’- ദുൽഖർ സൽമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button