ചിങ്ങവനം: തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി, മൂന്നാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ പരേതനായ വാസുവിന്റെ ഭാര്യ ഭാനുമതി(95)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : വ്യാജ പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ അറസ്റ്റില്‍
ശനിയാഴ്ച വൈകുന്നേരം അടുത്തു താമസിക്കുന്ന മകളുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരമറിയുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ഇന്ക്വസറ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: കൗസല്ല്യ, പരേതനായ അപ്പുക്കുട്ടന്, പരേതയായ കാഞ്ചന, പരേതയായ വത്സമ്മ, പെണ്ണമ്മ. മരുമക്കള്‍: പരേതനായ ഗോപി, രാജമ്മ, ചാണ്ടി, രാജന്, പരേതനായ തമ്പി.
Post Your Comments