Latest NewsKeralaNews

ഗർഭിണിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു, ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിൽ ഗർഭിണിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല നെടുമ്പ്രത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാർ (29)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റാണ്. ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയമാണ് പീഡനം നടന്നത്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി ഭർത്താവ് പുറത്തു പോയിരുന്ന സമയത്ത് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ശേഷം തന്നെ ബലാൽകാരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ ഇ. അജീബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button