Latest NewsKeralaNews

വിവാഹ ദിവസം കാമുകന്റെ അടുത്തേയ്ക്ക് പോയ യുവതിക്ക് വന്‍ തിരിച്ചടി, കാമുകന്‍ കൈയ്യൊഴിഞ്ഞു

തന്നെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കാമുകന്‍ നിരാകരിച്ചതോടെ  യുവതി സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി

 

തിരുവനന്തപുരം: വിവാഹദിവസം വീട്ടില്‍ നിന്നും ബ്യൂട്ടി പാര്‍ലറിലേക്ക് എന്ന് പറഞ്ഞിറങ്ങി മുങ്ങി വിവാഹം മുടക്കിയ തിരുവനന്തപുരത്തെ യുവതിക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. തന്നെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കാമുകന്‍ നിരാകരിച്ചതോടെ  വര്‍ക്കല വടശേരിക്കോണം സ്വദേശിയായ യുവതി സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി.

Read Also: എന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടി ആണെന്ന് കരുതണ്ട: തോമസ് ഐസക്കിനോട് മാത്യു കുഴൽനാടൻ

ഇന്നലെ തിരുവനന്തപുരം കല്ലമ്പലത്തെ വിവാഹ മണ്ഡപത്തിലായിരുന്നു വിവാഹം തീരുമാനിച്ചത്. എന്നാല്‍, മുഹൂര്‍ത്ത സമയമായിട്ടും പെണ്‍കുട്ടിയെ കണ്ടില്ല. ഇതോടെയാണ് പെണ്‍കുട്ടി മുങ്ങിയ കാര്യം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇരുവീട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നെങ്കിലും വലിയ പ്രശ്‌നമില്ലാതെ വീട്ടുകാര്‍ തീര്‍പ്പാക്കുകയായിരുന്നു.

വീടിനു അടുത്തു തന്നെയുള്ള ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ വേറെ വിവാഹമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആലോചിച്ചത്. ഇന്നലെ മുടങ്ങിയ വിവാഹം തന്നെ ആറുമാസം മുന്‍പ് ആലോചിച്ച് തീരുമാനിച്ചതാണ്. എന്നാല്‍ വിവാഹ ദിവസം പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി കാമുകന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കാമുകന്‍ പെണ്‍കുട്ടിയുടെ ആവശ്യം നിരാകരിച്ചു. തത്ക്കാലം നിന്നെ വിവാഹം കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പെണ്‍കുട്ടിയോട് കാമുകന്‍ പറഞ്ഞത്. പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയതുമില്ല.

വരനും ബന്ധുക്കളും മടങ്ങിയതോടെയാണ് വധുവിന്റെ വീട്ടുകാര്‍ കാമുകന്റെ വീടുമായി ബന്ധപ്പെട്ടത്. വിവാഹത്തലേന്നു വീട്ടിലെത്തിയ കല്യാണപെണ്‍കുട്ടി തന്നോട് രാവിലെ വിവാഹത്തിനു നേരത്തെ എത്തണമെന്നാണ് പറഞ്ഞതെന്ന് കാമുകന്‍ പറയുന്നു. ഇതേ പെണ്‍കുട്ടിയാണ് വിവാഹദിവസം രാവിലെ മുങ്ങി കാമുകന്റെ വീട്ടിലേക്ക് പോയത്. ഇപ്പോള്‍ വധുവിന്റെ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മില്‍ കല്യാണം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button