കാട്ടാക്കട: ഓട്ടോറിക്ഷ തോട്ടിലേക്ക് നിയന്ത്രണംതെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ നാലുപേർക്കു പരിക്കേറ്റു. കുട്ടിയുടെ അമ്മക്ക് കൈയ്ക്കാണ് ഗുരുതര പരിക്കേറ്റത്.
Read Also : ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപം: ഗൃഹനാഥൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
പൂവച്ചൽ പുളിങ്കോട് സ്വദേശികളായ വയോധികയും മകളും ഇവരുടെ കുഞ്ഞുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവരെയും ഓട്ടോ ഡ്രൈവറെയും കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാക്കട -കോട്ടൂർ റോഡിൽ പെരുംകുളത്തൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കും സിവിൽ സ്റ്റേഷനിലേക്കും പോകുന്ന റോഡ് തിരിയുന്ന ഭാഗത്തെ കൊടുംവളവിൽ ആണ് അപകടം നടന്നത്. സമീപവാസികളും വഴിയാത്രക്കാരും ചേർന്നാണ് ആറടിയിലധികം താഴ്ചയുള്ള തോട്ടിൽ പതിച്ച ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവറെയും സഞ്ചാരികളെയും പുറത്തെടുത്തത്.
Post Your Comments