കോട്ടയം; പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ജെയ്ക് മതിപ്പുവിലയേക്കാൾ കുറച്ചാണ് തന്റെ സ്വത്തുക്കൾക്ക് സത്യവാങ്മൂലത്തിൽ വിലയിട്ടിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. നാമനിർദ്ദേശ പത്രികയിൽ 38 ലക്ഷം വില ഇട്ടിരിക്കുന്ന മണർകാട് ഉള്ള വ്യാപാര സമുച്ചയത്തിനും അതിരിക്കുന്ന സ്ഥലത്തിനും ജെയ്ക് ഇട്ട വിലയേക്കാൾ അഞ്ച് ഇരട്ടി വില വരുമെന്നാണ് റിപ്പോർട്ട്. ഈ സ്ഥലത്തിന് 38 ലക്ഷത്തിലധികം വരുമെന്നാണ് ആരോപണം ഉയരുന്നത്.
ബിജു ജോൺ എന്ന വ്യക്തി ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ജെയ്ക് 38 ലക്ഷം വിലയിട്ട സ്വത്ത് 2 കോടി രൂപ നൽകി വിലയ്‌ക്കെടുക്കാമെന്നാണ് ബിജു ഓഫർ നൽകിയിരിക്കുന്നത്. തന്റെ കാഴ്ചപാടിൽ ആ സ്ഥലത്തിനും കെട്ടിടത്തിനും കൂടെ ഏറ്റവും ചുരുങ്ങിയത് 3.5 – 4 കോടി വില വരുമെന്നും, അവിടെ സെന്റിന് 20 ലക്ഷത്തിൽ അധികം വില ഉണ്ടെന്നും ബിജു ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ശ്രീ ജയിക്ക് c തോമസിന് എന്റെ വക ഒരു ഓഫർ . അദ്ദേഹം നാമനിർദ്ദേശ പത്രികയിൽ 38 ലക്ഷം വില ഇട്ടിരിക്കുന്ന മണർകാട് ഉള്ള വ്യാപാര സമുച്ചയത്തിനും അതിരിക്കുന്ന സ്ഥലത്തിനും കൂടെ ഞാൻ 2 കോടി രൂപാ തരാം . അതായത് അഞ്ച് ഇരട്ടിയിൽ അധികം . താങ്കൾ അത് എനിക്ക് വിൽക്കുന്നോ ? അതായത് 38 ലക്ഷം വില താങ്കൾ ഇട്ടിരിക്കുന വസ്തുവിന് ഇതിലും വലിയ ഓഫർ കിട്ടും എന്ന് തോന്നുന്നില്ല . സഖാവ് ജയിക്കിന്റെ മറുപടി പ്രതീക്ഷിക്കുന്നു . Yes എന്നാണങ്കിൽ ഉടൻ ആധാരം നടത്താൻ തയ്യാർ
Post Your Comments