Latest NewsNewsBusiness

വ്യാജ ജിഎസ്ടി ബില്ലുകൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

നികുതി സമ്പ്രദായം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കിയത്

രാജ്യത്ത് ജിഎസ്ടി ഇൻവോയ്സുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. വാറ്റ്, സേവന നികുതി തുടങ്ങിയ ഒന്നിലധികം പരോക്ഷ നികുതികൾ മാറ്റി, നികുതി സമ്പ്രദായം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കിയത്. എന്നാൽ, വ്യാജ ഇൻവോയ്സുകൾ നിർമ്മിച്ച് നടത്തുന്ന തട്ടിപ്പുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്. വ്യാജ ജിഎസ്ടി ഇൻവോയ്സുകൾ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

15 അക്ക ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ബിൽ വ്യാജമാണോ, അല്ലയോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇതിലെ ഓരോ അക്കത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ നമ്പറിലെ ആദ്യത്തെ രണ്ട് അക്കങ്ങൾ സംസ്ഥാനത്തിന്റെ കോഡാണ് സൂചിപ്പിക്കുന്നത്. അടുത്ത 10 അക്കങ്ങൾ വിൽപ്പനക്കാരന്റെയോ, വിതരണക്കാരന്റെയോ പാൻ നമ്പറാണ്. 13-ാമത്തെ അക്കം അതേ പാൻ ഉടമയുടെ എന്റിറ്റി നമ്പറാണ്, 14-ാം അക്കം ‘Z’ എന്ന അക്ഷരമാണ്, 15-ാം അക്കം ‘ചെക്ക്സം’ ആണ്. വ്യാജ ജിഎസ്ടി ഇൻവോയ്സുകൾ തിരിച്ചറിയുന്നത് എങ്ങനെയെന്ന് മനസിലാക്കാം.

Also Read: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്: മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും 

  • ജിഎസ്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചശേഷം GSTIN (ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പർ) പരിശോധിച്ച് ജിഎസ്ടി ഇൻവോയ്സിന്റെ ആധികാരികത ഉറപ്പുവരുത്താനാകും.
  • ജിഎസ്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജിൽ ‘സെർച്ച് ടാക്സ് പേയർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് GSTIN രേഖപ്പെടുത്തുക.
  • GSTIN ആധികാരിക നമ്പറാണെങ്കിൽ, അവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെബ്സൈറ്റിൽ തെളിയുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button