മുംബൈ: കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകി(47)യാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Read Also : ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ
ബന്ദൂപിലെ ത്രിവേണി സംഘം ഹൗസിംഗ് സൊസൈറ്റിയിലെ 22 നില കെട്ടിടത്തിലാണ് സംഭവം. റീന വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവർക്ക് പലവിധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ, കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments