ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാ​ര്യാ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു: മ​രു​മ​ക​ൻ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട് വാ​ണ്ട സ്വ​ദേ​ശി സീ​ത​യെ (55) മ​രു​മ​ക​ൻ ശ്രീ​കു​മാ​ർ (37) ആ​ണ്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: വ​ലി​യ​മ​ല​യി​ൽ ഭാ​ര്യാ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച മ​രു​മ​ക​ൻ അറസ്റ്റിൽ. നെ​ടു​മ​ങ്ങാ​ട് വാ​ണ്ട സ്വ​ദേ​ശി സീ​ത​യെ (55) മ​രു​മ​ക​ൻ ശ്രീ​കു​മാ​ർ (37) ആ​ണ്​ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വ​ലി​യ​മ​ല കൊ​റ​ളി​യോ​ടാ​ണ് സംഭവം. കു​ടും​ബ​പ്ര​ശ്ന​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സീ​ത​യും ശ്രീ​കു​മാ​റി​ന്റെ മ​ക​ളും ചു​ള്ളി​മാ​നൂ​രി​ൽ പോ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക്​ വ​രു​ന്ന വ​ഴി​യാ​ണ് ശ്രീ​കു​മാ​ർ ആ​ക്ര​മി​ക്കു​ന്ന​ത്.

Read Also : ‘കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുന്നു’; മുഹമ്മദ് റിയാസ്

ക​ഴു​ത്തി​ലും ത​ല​യി​ലും കു​ത്തേ​റ്റ സീ​ത​യെ വ​ലി​യ​മ​ല പൊ​ലീ​സ് നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശ്രീ​കു​മാ​റി​നെ വ​ലി​യ​മ​ല പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ച​പ്പോ​ൾ ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷി​ജു​വി​നെ പ്ര​തി ആ​ക്ര​മി​ച്ചു. മൊ​ബൈ​ൽ ത​ട്ടി​യെ​റി​യു​ക​യും വി​ല​ങ്ങി​ട്ട കൈ​ക​ൾ കൊ​ണ്ട് മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button