KollamNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ ആക്രമണം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന പിഞ്ചുകുഞ്ഞിന് പരിക്ക്

തു​രു​ത്തി​ക്ക​ര ര​ഞ്​​ജി​ത്ത് ഭ​വ​നി​ൽ ര​ഞ്​​ജി​ത്തി​ന്റെ​യും അ​ഹ​ല്യ​യു​ടെ​യും മ​ക​ൻ ദ​ക്ഷി​തി​നാ​ണ് പരിക്കേ​റ്റ​ത്

കു​ന്ന​ത്തൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന ഒ​ന്ന​ര​വ​യ​സ്സു​ള്ള പി​ഞ്ചു​കു​ഞ്ഞി​ന് തെ​രു​വു​നായ​യു​ടെ ആക്രമണത്തിൽ പരിക്കേറ്റു. തു​രു​ത്തി​ക്ക​ര ര​ഞ്​​ജി​ത്ത് ഭ​വ​നി​ൽ ര​ഞ്​​ജി​ത്തി​ന്റെ​യും അ​ഹ​ല്യ​യു​ടെ​യും മ​ക​ൻ ദ​ക്ഷി​തി​നാ​ണ് പരിക്കേ​റ്റ​ത്.

Read Also : മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ല: എ.കെ ബാലൻ

ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ഞ്ഞി​ന്റെ വ​ല​തു​കൈ​ക്കാ​ണ് ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റ​ത്. നി​ല​വി​ളി കേ​ട്ട് വീ​ട്ടു​കാ​രും തൊ​ട്ട​ടു​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് മെം​ബ​ർ റെ​ജി കു​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞി​നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​. തുടർന്ന്, ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button