ThiruvananthapuramLatest NewsKeralaNattuvarthaNews

504 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ

മലയിൻകീഴ്, വെള്ളായണി സ്വദേശികളായ പ്രകാശ്, സതീഷ്‌കുമാർ, സതീഷ് കുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വ്യാജമദ്യവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ 504 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസാണ് വ്യാജമദ്യം പിടികൂടിയത്. മലയിൻകീഴ്, വെള്ളായണി സ്വദേശികളായ പ്രകാശ്, സതീഷ്‌കുമാർ, സതീഷ് കുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

Read Also : ഖരമാലിന്യ പദ്ധതിയ്ക്ക് ശാശ്വത പരിഹാരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി

ഓണം അടുത്തതോടെ ഇവർ വ്യാജമദ്യം ഉണ്ടാക്കി വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനായി വീടെടുത്ത് ഇവർ സ്വയം മദ്യം ഉണ്ടാക്കുകയായിരുന്നു. കൂടാതെ, മദ്യക്കുപ്പിയിൽ ഒട്ടിക്കാൻ എക്സൈസിന്റെ സ്റ്റിക്കറും നിർമ്മിച്ചിരുന്നു.

Read Also : വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പാർട്ടിയെ നശിപ്പിക്കും, അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം: സച്ചിദാനന്ദൻ

1008 കുപ്പികളിലായാണ് മദ്യം നിറച്ച് വച്ചിരുന്നത്. ഓണം അടുത്ത പശ്ചാത്തലത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button