പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഐക്യു Z8 ഉടൻ ലോഞ്ച് ചെയ്യും. ഇത്തവണ ചൈനീസ് വിപണിയിലാണ് ഐക്യു Z8 ആദ്യം എത്തുക. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐക്യു Z7 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായാണ് ഐക്യു Z8 പുറത്തിറക്കുന്നത്. പ്രധാന സവിശേഷതകൾ അറിയാം.
144 ഹെർട്സ് റിഫ്രഷ് റേറ്റുളള എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി 8200 പ്രോസസറാണ് കരുത്ത് പകരുന്നത്. 64 മെഗാപിക്സന്റെ പ്രൈമറി ക്യാമറയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ്. 6 ജിബി റാം പ്ലസ് 126 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 18,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 19,999 രൂപയും വില പ്രതീക്ഷിക്കാവുന്നതാണ്.
Also Read: പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി ചിൽഡ്രൻസ് ഹോമിൽ തൂങ്ങിമരിച്ച നിലയിൽ
Post Your Comments