ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഫ്‌ളയിങ് കിസ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടേത് നിന്ദ്യമായ പെരുമാറ്റമാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ‘പാര്‍ലമെന്റില്‍ മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത വ്യക്തി’ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യം വച്ച് ഇറാനി പറഞ്ഞു. സംഭവം നാണക്കേടുണ്ടാക്കിയത് രാഹുല്‍ ഗാന്ധിക്കാണെന്നും അല്ലാതെ തനിക്കോ മറ്റേതെങ്കിലും വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കോ അല്ലെന്നും അവര്‍ പറഞ്ഞു.
Read Also: കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റി: സംഘർഷം
‘ഗാന്ധി കുടുംബത്തിലെ ഒരാള്‍ക്ക് പാര്‍ലമെന്റില്‍ താല്‍പ്പര്യമില്ലായിരിക്കാം, പക്ഷേ അവിടെയിരുന്ന ഒരു വനിതാ ക്യാബിനറ്റ് മന്ത്രിക്ക് നേരെ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എന്തുകൊണ്ട് ഞാന്‍? ആജ് തക് ടിവി ചാനല്‍ സംഘടിപ്പിച്ച ജി 20 ഉച്ചകോടിയില്‍ സംസാരിക്കവെ സ്മൃതി ഇറാനി പറഞ്ഞു.
‘അത് സംഭവിച്ചത് ഭരണഘടനയുടെ ഏറ്റവും പവിത്രമായ ഇടത്താണ്. സ്ത്രീകളുടെ ബഹുമാനത്തിന് വേണ്ടിയാണ് അവിടെ നിയമങ്ങള്‍ രൂപീകരിക്കുന്നത്’ മന്ത്രി പറഞ്ഞു. താനും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു. ‘മത്സരം തുല്യര്‍ തമ്മിലുള്ളതാണ്. അദ്ദേഹം ആ പാര്‍ട്ടിയുടെ ഉടമയാണ്, ഞാന്‍ എന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകയും,’അവര്‍ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 9ന് എംപിയായി തിരിച്ചെത്തിയ ശേഷം പാര്‍ലമെന്റില്‍ ആദ്യ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതിന് ശേഷം ബിജെപി എംപിമാര്‍ക്ക് ഫ്‌ളയിങ് കിസ് നല്‍കിയത് വിവാദമായിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എംപിയുമായ ശോഭ കരന്ദ്ലാജെയും മറ്റ് പാര്‍ട്ടി വനിതാ അംഗങ്ങളും രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments