എങ്ങനെയാണ് ജീവിക്കേണ്ടത്? എന്തിനാണ് നാം ജീവിക്കുന്നത്?. എന്നെങ്കിലും ഇക്കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ? ചോദിച്ചാൽ പറയും എനിക്ക് വേണ്ടിയാണ്, കുടുംബത്തിനു വേണ്ടിയാണ് എന്നൊക്കെ. ശരിക്കും എങ്ങനെയാണ് ജീവിക്കേണ്ടത്. അധികം ആലോചിക്കാനൊന്നുമില്ല, ജീവിതത്തിൽ ആനന്ദം ലഭിക്കണമെങ്കിൽ ഇന്നേക്ക് വേണ്ടി ജീവിക്കുക. ഈ നിമിഷത്തിൽ ജീവിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും സമാധാനവും സന്തോഷവും നൽകുന്നത്.
കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ജീവിക്കാൻ ഒരിക്കലെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ. ഇല്ലെന്ന് പറഞ്ഞാൽ അത് വഞ്ചനയാകും, മനഃസാക്ഷിയോടുള്ള വഞ്ചന. നമ്മൾ കരുതുന്ന കാര്യങ്ങളിൽ നിന്നും പോസിറ്റീവ് ആയ ചിന്തകൾ വളർത്തിയെടുക്കാൻ കഴിഞ്ഞാലോ.? ജീവിതം മനോഹരമാവാൻ തുടങ്ങുന്നത് അവിടെയാണ്. എന്താണോ നമ്മളെ പോസിറ്റീവ് ആക്കുന്നത്, അത് ചെയ്യുക. എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കുക.
നന്നായി പഠിച്ച് വലിയ ആളായാൽ എന്നും സന്തോഷിക്കാം എന്ന് മാതാപിതാക്കൾ നമുക്ക് പറഞ്ഞ് തരുന്നു. ജോലി കിട്ടികഴിയുമ്പോൾ കഠിനമായി ജോലി ചെയ്താൽ ആഗ്രഹിച്ച പൊസിഷനിൽ എത്താമെന്ന് സുഹൃത്തുക്കൾ ഉപദേശിക്കുന്നു. എന്നാൽ, ഇത് എത്രത്തോളം സത്യമാണ്?. നാളെ എന്നൊരു വിഷയം മറക്കുക, ഇപ്പോൾ എവിടെയാണോ അവിടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. മനസ്സിൽ ഉള്ള നെഗറ്റീവ് ചിന്തകൾ എല്ലാം ഇല്ലാതാകാൻ നിമിഷങ്ങൾ മതി. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ കഴിയണം. ആനന്ദമാണ് ജീവിതം. ഇന്നലെയല്ല, നാളേയുമല്ല, ജീവിക്കേണ്ടത് ഇന്നാണ്, ഈ നിമിഷമാണ്.
Post Your Comments