ThiruvananthapuramLatest NewsKeralaNattuvarthaNews

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന മൊ​ത്തവ്യാ​പാ​ര ക​ട അടപ്പിച്ച് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്‌​ക്വാ​ഡ്

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ, പേ​പ്പ​ർ ക​പ്പു​ക​ൾ, പാ​ത്ര​ങ്ങ​ൾ, സ്പൂ​ണു​ക​ൾ തു​ട​ങ്ങി​യ​വ ജി​ല്ല​യി​ലെ മ​റ്റ് ചി​ല്ല​റ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​പ​ണ​നം ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​മാ​ണ് അടച്ചു പൂട്ടിയ​ത്

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന മൊ​ത്ത വ്യാ​പാ​ര ക​ട ജി​ല്ല മാ​ലി​ന്യ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് സ്‌​ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ, പേ​പ്പ​ർ ക​പ്പു​ക​ൾ, പാ​ത്ര​ങ്ങ​ൾ, സ്പൂ​ണു​ക​ൾ തു​ട​ങ്ങി​യ​വ ജി​ല്ല​യി​ലെ മ​റ്റ് ചി​ല്ല​റ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​പ​ണ​നം ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​മാ​ണ് അടച്ചു പൂട്ടിയ​ത്.

ചാ​ല​യി​ൽ ആണ് സംഭവം. കടയിൽ നിന്ന് 4,362 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ളും 46,400 തെ​ർ​മോ​കോ​ൾ പ്ലേ​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഇ​ത്​ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​ക്ക്​ കൈ​മാ​റി.

Read Also : വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പാർട്ടിയെ നശിപ്പിക്കും, അധികാരം കിട്ടാതിരിക്കാൻ പ്രാർത്ഥിക്കണം: സച്ചിദാനന്ദൻ

ക​ഴി​ഞ്ഞ മാ​സം ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ഇ​റ​ക്കു​മ​തി ലോ​റി​യി​ൽ​ നി​ന്ന്​ 751 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ്‌​ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മാ​ലി​ന്യ സം​സ്ക​ര​ണ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​യോ​ഗി​ച്ച പ്ര​ത്യേ​ക ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ർ.​എ​സ്. മ​നോ​ജ്‌, ബ​ബി​ത എ​ൻ.​സി, ഹ​രി​കൃ​ഷ്ണ​ൻ, ജി​ജു കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button