ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പോകുന്ന സ്ഥിരം പരാതിക്ക് പരിഹാരവുമായി വാട്സ്ആപ്പ്, ഇക്കാര്യങ്ങൾ ചെയ്യൂ

പലപ്പോഴും ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങൾ അയക്കാൻ ഡോക്യുമെന്റ് ഫോർമാറ്റിനെയാണ് മിക്ക ആളുകളും ആശ്രയിക്കാറുള്ളത്

വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരം. നിലവിൽ, ഫോട്ടോ ഷെയറിംഗ് സംവിധാനം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, ചിത്രങ്ങൾ ഹൈ ഡെഫനിഷനിൽ ക്വാളിറ്റി ഒട്ടും കുറയാതെ ചിത്രങ്ങൾ അയക്കാൻ സാധിക്കുന്നതാണ്. ചിത്രങ്ങൾക്ക് പുറമേ, വീഡിയോകളും ഹൈ ക്വാളിറ്റിയിൽ അയക്കാൻ കഴിയും. ആഗോള തലത്തിൽ ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഇവ എത്തുന്നതാണ്.

എച്ച്ഡി (2000×3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365×2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയക്കാനായി വാട്സ്ആപ്പിലെ ക്രോപ് ടൂളിന് അടുത്തായി പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കണക്ടിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ, അതോ എച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്ന് തീരുമാനിക്കാൻ കഴിയും. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പലപ്പോഴും ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങൾ അയക്കാൻ ഡോക്യുമെന്റ് ഫോർമാറ്റിനെയാണ് മിക്ക ആളുകളും ആശ്രയിക്കാറുള്ളത്. പുതിയ ഫീച്ചർ എത്തിയതോടെ ഡോക്യുമെന്റ് ഫോർമാറ്റിൽ അല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ അയക്കാൻ സാധിക്കും.

Also Read: കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

Share
Leave a Comment