Latest NewsIndiaNews

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം: സുപ്രീംകോടതി

ഡൽഹി: സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സുപ്രീംകോടതി. വനിത മാധ്യമപ്രവർത്തകരെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന തമിഴ് നടനും മുൻ എംഎൽഎയുമായ എസ്‌വിശേഖറിന്റെ അപേക്ഷ തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

നേരത്തെ, ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹർജി മദ്രാസ് ഹൈകോടതിയും തള്ളിയിരുന്നു. മറ്റൊരാളുടെ പോസ്റ്റ് പങ്കുവെക്കുകമാത്രമായിരുന്നുവെന്നും സംഭവദിവസം കണ്ണിൽ മരുന്നൊഴിച്ചിരുന്നതിനാൽ ഉള്ളടക്കം ശ്രദ്ധിച്ചിരുന്നില്ലെന്നുമുള്ള ശേഖറിന്റെ വാദം കോടതി തള്ളി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് അനിവാര്യമാണെന്ന് കരുതുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ കൂടി നേരിടാൻ തയാറായിരിക്കണമെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര എന്നിവരടങ്ങിയ സു​പ്രീകോടതി ​ബെഞ്ച് നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button